Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alakh Pandey

ഫോ​ബ്സ് സ​മ്പന്ന പ​ട്ടി​ക​: ഇടംപിടിച്ച് ഫി​സി​ക്സ്‌​വാ​ല സ്ഥാ​പ​ക​ർ

വാഷിംഗ്ടൺ ഡിസി: ഫോ​ബ്സി​ന്‍റെ 2026 ലോ​ക കോ​ടീ​ശ്വ​ര പ​ട്ടി​ക​യി​ൽ 229 കോ​ടീ​ശ്വ​ര​ന്മാ​രു​മാ​യി ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്ത്. 99.7 ബി​ല്യ​ൺ ഡോ​ള​ർ ആ​സ്തി​യു​ള്ള റി​ല​യ​ൻ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി 21 സ്ഥാ​ന​ത്താ​ണ്.

എ​ഡ്‌​ടെ​ക് സ്ഥാ​പ​ന​മാ​യ ഫി​സി​ക്സ്‌​വാ​ല​യു​ടെ ​സ്ഥാ​പ​ക​രാ​യ അ​ല​ഖ് പാ​ണ്ഡെ​യും പ്ര​തീ​ക് ബൂ​ബും ഈ ​വ​ർ​ഷം പു​തു​താ​യി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു.

1991 ഒ​ക്ടോ​ബ​ർ രണ്ടിന് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ജ​നി​ച്ച അ​ല​ഖ് പാ​ണ്ഡെ, കാ​ൺ​പൂ​രി​ലെ ഹാ​ർ​കോ​ർ​ട്ട് ബ​ട്ട്‌​ല​ർ ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി.​ടെ​ക് പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച വ്യ​ക്തി​യാ​ണ്.

2016ൽ ​ഒ​രു സാ​ധാ​ര​ണ യൂ​ട്യൂ​ബ് ചാ​ന​ലാ​യി തു​ട​ങ്ങി​യ ഫി​സി​ക്സ്‌​വാ​ല പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​ലി​യൊ​രു വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്‌​ഫോ​മാ​യി വ​ള​രു​ക​യാ​യി​രു​ന്നു.

2025 ന​വം​ബ​റി​ൽ ന​ട​ന്ന ഫി​സി​ക്സ്‌​വാ​ല​യു​ടെ ഐ​പി​ഒ​യി​ലൂ​ടെ 3,480 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച​തോ​ടെ​യാ​ണ് അ​ല​ഖ് പാ​ണ്ഡെ​യു​ടെ സ​മ്പാ​ദ്യ​ത്തി​ൽ വ​ലി​യ വ​ർധ​ന​വു​ണ്ടാ​യ​ത്.

മാ​ർ​ച്ച് 10ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് അ​ദ്ദേ​ഹത്തി​ന്‍റെ ആ​സ്തി ഒരു ബി​ല്യ​ൺ ഡോ​ള​റാ​ണ് (100 കോ​ടി രൂ​പ). 2026ൽ ​ഫോ​ർ​ബ്സ് പ​ട്ടി​ക​യി​ൽ റി​ക്കാ​ർ​ഡ് എ​ണ്ണ​മാ​യ 3,428 കോ​ടീ​ശ്വ​ര​ന്മാ​രാ​ണു​ള്ള​ത്, ഇ​വ​രു​ടെ ആ​കെ സ​മ്പാ​ദ്യം 20.1 ട്രി​ല്യ​ൺ ഡോ​ള​റാ​യി (ഏ​ക​ദേ​ശം16 ല​ക്ഷം കോ​ടി രൂ​പ) ഉ​യ​ർ​ന്നു.

989 കോ​ടീ​ശ്വ​ര​ന്മാ​രു​മാ​യി അ​മേ​രി​ക്ക പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തും 610 പേ​രു​മാ​യി ചൈ​ന ര​ണ്ടാ​മ​തു​മാ​ണ്. 839 ബി​ല്യ​ൺ ഡോ​ള​ർ ആ​സ്തി​യു​ള്ള ടെ​സ്‌​ല സി​ഇ​ഒ ഇ​ലോ​ൺ മ​സ്ക് ആ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​ൻ.

Latest News

Corehub Up